2015 ജൂലൈ 31, വെള്ളിയാഴ്‌ച

കല്ലടയാറും വറ്റി വരണ്ടു, കാട്ടാറൊക്കെ പണ്ടേ വറ്റി
കാടും മേടും കുന്നുകളെല്ലാംകാറ്റില്‍ പറക്കും ധൂളികളായി,
കുന്നിന്‍ ചെരുവില്‍ പാര്ത്തൊരു കാലം
കാലപോക്കില്‍ പോയിമറഞ്ഞു.
കാടും മേടും കരണ്ട് തിന്നും മൂഷികരായി  മാനുഷരെല്ലാം
പാലുകൊടുത്ത കൈക്ക് കടിക്കും
നാഗത്തിന്‍റെ വംശം വാണു.
മുമ്പേ പോയവര്‍ തെളിച്ചൊരു പാതകള്‍
കാടുകള്‍ കേറി കോലം മാറി.
ചോര ത്തുള്ളികള്‍ കിനിഞ്ഞൊരു മണ്ണില്‍
പ്രേതാത്മാക്കള്‍ മുളപൊട്ടി
ജന്മം നല്‍കി വളര്‍ത്തിയ പെണ്ണും
 മണ്ണും വിറ്റവര്‍ മാളിക തീര്‍ത്തു .
അവിടെ മുടിഞ്ഞു തുടങ്ങി
പൈതൃക സംബത്തിന്റ്റെ ഇല്ലത്തൂണുകള്‍.
കാലപോ ക്കില്‍ കാലം പോലും
ഉരഗപുല്ലിന്‍ രൂപം പേറി.
യുഗ ദൈവങ്ങള്‍ കണ്ണുകള്‍ പൊത്തി
എല്ലാം കണ്ടു മടുത്തൊരു ദൈവം
മുച്ച്ചാന് കയറില്‍ തൂങ്ങിമരിച്ചു!!!!

2015 ജൂലൈ 19, ഞായറാഴ്‌ച

യാത്ര ചോദിക്കുന്നില്ല നിന്നോടു ഞാൻ
പകരമെന്‍ കൂടെ  യാത്ര യായായിടുക

സൂര്യ ചന്ദ്ര മാനങ്ങള്‍ക്ക് താഴെ
ദിശയുടെ ബോധ തലങ്ങള്‍ക്ക്‌ മേലെ
നമുക്കൊരുമിച്ച്ച്ചോരു യാത്രയാകാം......

ഒരു നക്ഷത്ര ജന്മമായ്
മാറുന്നതിൻ മുൻന്പെ
നിളയുടെ ഓളങ്ങള്‍
നമ്മെ യേറ്റു വാങ്ങുന്നതിൻ മുന്‍പേ
നമുക്കൊരുമിച്ചോരു യാത്ര യാകാം...

കാത്തിരിക്കുന്ന കാട്ടാള ക്കൂട്ടമുണ്ട് ഇടവഴികളില്‍
കാത്തിരിക്കുന്ന കാട്ടാള ക്കൂട്ടമുണ്ട് ഇടവഴികളില്‍.....

കാര മുള്ളിന്‍റെ കരുണയാണ് കൺകളിൽ.

ഇട വഴികളില്‍ വെളിച്ച മേകുവാൻ
ഇരു വര്‍ക്കും ഇനി കൈത്തിരി യാകുവാൻ

നിന്‍ മനസും അതിന്‍ സ്നേഹ ദാഹവും മാത്രം
മറക്കാതെടുത്തു കൊൾക

നിന്‍ മനസും അതിന്‍ സ്നേഹ ദാഹവും മാത്രം
മറക്കാതെടുത്തു കൊൾക

 സഖീ...

നിന്‍ മനസും അതിന്‍ സ്നേഹ ദാഹവും മാത്രം
മറക്കാതെടുത്തു കൊൾക


2015 ജൂലൈ 17, വെള്ളിയാഴ്‌ച

yaathra chodikkunill ninoodu njan
pakaramen koode yathrayaayiiduka

 soorya chndra maangalkku thaaze
dishayude bodha thalangalkuu mele
namukkorumichhoru yaathraa yaakaam...

oru nkshtra janmamaay
maarunnthain munpe
nilayude olangal namme
eettu vaangunthin munpe..
namukkee yaathra thudingidaam

kkathirikkunaa
kaatala koottamund idavazikalili.....

kaathirikuuna
kaattala koottamund idavazikalilil

kaaramulilnde karunayaan
avarthan kaikalil..

idavazikalil velichamekaan
iru karakalil kaithiriyaakuvaan....

 nin manasum athin sneha daahavum maatram
 marakkatheduthu kolka..

saghiii..

nin mamasum 
athin sneha daahavum maatraam
marakaatheduthhukoklka!