കല്ലടയാറും വറ്റി വരണ്ടു, കാട്ടാറൊക്കെ പണ്ടേ വറ്റി
കാടും മേടും കുന്നുകളെല്ലാംകാറ്റില്‍ പറക്കും ധൂളികളായി,
കുന്നിന്‍ ചെരുവില്‍ പാര്ത്തൊരു കാലം
കാലപോക്കില്‍ പോയിമറഞ്ഞു.
കാടും മേടും കരണ്ട് തിന്നും മൂഷികരായി മാനുഷരെല്ലാം
പാലുകൊടുത്ത കൈക്ക് കടിക്കും
നാഗത്തിന്‍റെ വംശം വാണു.
മുമ്പേ പോയവര്‍ തെളിച്ചൊരു പാതകള്‍
കാടുകള്‍ കേറി കോലം മാറി.
ചോര ത്തുള്ളികള്‍ കിനിഞ്ഞൊരു മണ്ണില്‍
പ്രേതാത്മാക്കള്‍ മുളപൊട്ടി
ജന്മം നല്‍കി വളര്‍ത്തിയ പെണ്ണും
മണ്ണും വിറ്റവര്‍ മാളിക തീര്‍ത്തു .
അവിടെ മുടിഞ്ഞു തുടങ്ങി
പൈതൃക സംബത്തിന്റ്റെ ഇല്ലത്തൂണുകള്‍.
കാലപോ ക്കില്‍ കാലം പോലും
ഉരഗപുല്ലിന്‍ രൂപം പേറി.
യുഗ ദൈവങ്ങള്‍ കണ്ണുകള്‍ പൊത്തി
എല്ലാം കണ്ടു മടുത്തൊരു ദൈവം
മുച്ച്ചാന് കയറില്‍ തൂങ്ങിമരിച്ചു!!!!
കാടും മേടും കുന്നുകളെല്ലാംകാറ്റില്‍ പറക്കും ധൂളികളായി,
കുന്നിന്‍ ചെരുവില്‍ പാര്ത്തൊരു കാലം
കാലപോക്കില്‍ പോയിമറഞ്ഞു.
കാടും മേടും കരണ്ട് തിന്നും മൂഷികരായി മാനുഷരെല്ലാം
പാലുകൊടുത്ത കൈക്ക് കടിക്കും
നാഗത്തിന്‍റെ വംശം വാണു.
മുമ്പേ പോയവര്‍ തെളിച്ചൊരു പാതകള്‍
കാടുകള്‍ കേറി കോലം മാറി.
ചോര ത്തുള്ളികള്‍ കിനിഞ്ഞൊരു മണ്ണില്‍
പ്രേതാത്മാക്കള്‍ മുളപൊട്ടി
ജന്മം നല്‍കി വളര്‍ത്തിയ പെണ്ണും
മണ്ണും വിറ്റവര്‍ മാളിക തീര്‍ത്തു .
അവിടെ മുടിഞ്ഞു തുടങ്ങി
പൈതൃക സംബത്തിന്റ്റെ ഇല്ലത്തൂണുകള്‍.
കാലപോ ക്കില്‍ കാലം പോലും
ഉരഗപുല്ലിന്‍ രൂപം പേറി.
യുഗ ദൈവങ്ങള്‍ കണ്ണുകള്‍ പൊത്തി
എല്ലാം കണ്ടു മടുത്തൊരു ദൈവം
മുച്ച്ചാന് കയറില്‍ തൂങ്ങിമരിച്ചു!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ