2015 ജൂലൈ 19, ഞായറാഴ്‌ച

യാത്ര ചോദിക്കുന്നില്ല നിന്നോടു ഞാൻ
പകരമെന്‍ കൂടെ  യാത്ര യായായിടുക

സൂര്യ ചന്ദ്ര മാനങ്ങള്‍ക്ക് താഴെ
ദിശയുടെ ബോധ തലങ്ങള്‍ക്ക്‌ മേലെ
നമുക്കൊരുമിച്ച്ച്ചോരു യാത്രയാകാം......

ഒരു നക്ഷത്ര ജന്മമായ്
മാറുന്നതിൻ മുൻന്പെ
നിളയുടെ ഓളങ്ങള്‍
നമ്മെ യേറ്റു വാങ്ങുന്നതിൻ മുന്‍പേ
നമുക്കൊരുമിച്ചോരു യാത്ര യാകാം...

കാത്തിരിക്കുന്ന കാട്ടാള ക്കൂട്ടമുണ്ട് ഇടവഴികളില്‍
കാത്തിരിക്കുന്ന കാട്ടാള ക്കൂട്ടമുണ്ട് ഇടവഴികളില്‍.....

കാര മുള്ളിന്‍റെ കരുണയാണ് കൺകളിൽ.

ഇട വഴികളില്‍ വെളിച്ച മേകുവാൻ
ഇരു വര്‍ക്കും ഇനി കൈത്തിരി യാകുവാൻ

നിന്‍ മനസും അതിന്‍ സ്നേഹ ദാഹവും മാത്രം
മറക്കാതെടുത്തു കൊൾക

നിന്‍ മനസും അതിന്‍ സ്നേഹ ദാഹവും മാത്രം
മറക്കാതെടുത്തു കൊൾക

 സഖീ...

നിന്‍ മനസും അതിന്‍ സ്നേഹ ദാഹവും മാത്രം
മറക്കാതെടുത്തു കൊൾക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ